1
എ.പ്രദീപന് ടി.വി ബാലൻ പാർട്ടി പതാക കൈമാറി സ്വീകരിക്കുന്നു

പേരാമ്പ്ര: സി.പി.ഐ പേരാമ്പ്ര മണ്ഡലം ഏകദിന പഠന ക്യാമ്പ് സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര എം.കുമാരൻ ആവള നാരായണൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി അദ്ധ്യക്ഷത വഹിച്ചു . ടി.വി ബാലൻ, ജില്ലാ കൗൺസിൽ അംഗം എ.കെ ചന്ദ്രൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സി.പി.ഐ യിൽ ചേർന്ന എ.പ്രദീപൻ മാസ്റ്ററെ ടി.വി ബാലൻ പാർട്ടി പതാക കൈമാറി സ്വീകരിച്ചു .

'കമ്യൂണിസ്റ്റ് പാർട്ടി സംഘടനയും സംഘാടനവും' എന്ന വിഷയത്തിൽ വി.കെ സുരേഷ് ബാബു കുത്തുപറമ്പ് ക്ലാസ് നയിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു.