e
കൊയിലാണ്ടി ഉപജില്ല അദ്ധ്യാപക കലോത്സവത്തിൽ ഓവറോൾ കിരീടം നേടീയ ടീം അംഗങ്ങൾ

കൊയിലാണ്ടി: കെ.എസ്.ടി. എ കോഴിക്കോട് ജില്ല അദ്ധ്യാപക കലോത്സവത്തിൽ 82 പോയിന്റ് നേടി കൊയിലാണ്ടി ഉപജില്ല ജേതാക്കളായി. 59 പോയന്റ് നേടിയ കോഴിക്കോട് സിറ്റി സബ് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. കലോത്സവത്തിന്റെ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ വി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.പി. സദാനന്ദൻ , കലാവേദി കൺവീനർ പി.കെ ജിതേഷ്, കെ.ശാന്ത എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡി.കെ.ബിജു സ്വാഗതവും ഉണ്ണികൃഷ്ണൻ സി. നന്ദിയും പറഞ്ഞു.