കോഴിക്കോട്: ജില്ലയിൽ 15-18 പ്രായപരിധിയിലുള്ളവരുടെ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ബീച്ച് ജനറൽ ആശുപത്രിയിൽ നടക്കും. എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 15 മുതൽ 18 വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കും. കോവാക്‌സിനാണ് നൽകുക. സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു മേജർ ആശുപത്രികളിലും ഞായർ, ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സിനേഷൻ ഉണ്ടായിരിക്കും. ഓൺലൈനായി അപേക്ഷിച്ചവർക്കും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും വാക്‌സിനേഷൻ ലഭിക്കും. 18 വയസ്സിനു മുകളിലുളളവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി തിങ്കൾ മുതൽ ശനി വരെ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മേജർ ആശുപത്രികളിൽ നിന്നും വാക്‌സിനേഷൻ നടത്താം. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ , ബുധൻ , ശനി ദിവസങ്ങളിൽ വാക്‌സിനേഷൻ
ലഭ്യമായിരിക്കും. ജില്ലയിൽ 24,36,127 പേർ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസും 18,85,685 പേർ രണ്ടാം ഡോസും ഇതിനകം എടുത്തു കഴിഞ്ഞു. ആദ്യ ഡോസ് എടുത്തവർ 97.46 ശതമാനവും രണ്ട് ഡോസും പൂർത്തിയാക്കിയവർ 77.40 ശതമാനവുമാണ്.