sove

കാക്കൂർ :ഗ്രാമീണ ലൈബ്രറി പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .സി.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. വായനശാലാ പ്രസിഡന്റ് കെ.എം മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രശസ്ത സാഹിത്യകാരി കെ.പി.സുധീര പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത വിഷ്ണു പ്രസാദിന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ. ദിനേശൻ ഉപഹാരവും കാഷ് അവാർഡും സമ്മാനിച്ചു. മത്സര വിജയികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുരേഷ് ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് മെമ്പർമാരായ കെ സർജാസ്, എസ്.വി ജോസ്ന ഗ്രാമ പഞ്ചായത്ത് മെമ്പർ വാലത്തിൽ സിദ്ധിഖ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. മുരളീധരൻ, ടി.കെ. ഉമ്മർ , കെ.ശശീന്ദ്രൻ , ഗണേശ് കാക്കൂർ , ഇ.ദാമോദരൻ ഏറാടി, കെ.കെ. വിശ്വംഭരൻ വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് ഇ .പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ എം.പി. ജനാർദ്ദനൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ പി. അശോകൻ നന്ദിയും പറഞ്ഞു .