കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 78 പേർ രോഗമുക്തി നേടി. 61 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.06 ആണ്.
ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135721 ആയി. 134281 പേർ രോഗമുക്തരായി. നിലവിൽ 673 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 629 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 484 പേർ ഉൾപ്പെടെ ആകെ 6921 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 621 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
രോഗം സ്ഥിരീകരിച്ചവർ
ബത്തേരി 7, അമ്പലവയൽ, കൽപറ്റ, മൂപ്പൈനാട്, നൂൽപ്പുഴ 5 വീതം, മാനന്തവാടി, പനമരം, തവിഞ്ഞാൽ 4 വീതം, എടവക, നെന്മേനി, പൂതാടി 3 വീതം, കോട്ടത്തറ, മീനങ്ങാടി, മേപ്പാടി, പുൽപ്പള്ളി 2 വീതം, മുള്ളൻകൊല്ലി, മുട്ടിൽ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വൈത്തിരി ഒരോരുത്തർ വീതം. ഇതിനുപുറമെ ഡൽഹിയിൽ നിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
കൊവിഡ് ധനസഹായം: 415 പേർക്ക് പണം കൈമാറി
കൽപ്പറ്റ: വയനാട് ജില്ലയിൽ കൊവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം 415 പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. ധനസഹായത്തിനായി ഇതുവരെ ലഭിച്ച 483 അപേക്ഷകളിൽ 452 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. ജില്ലയിൽ 690 ലധികം പേർക്ക് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചതായാണ് കണക്ക്.
ഇനിയും ധനസഹായത്തിന് അപേക്ഷിച്ചിട്ടില്ലാത്തവർ കൊവിഡ് മരണ സർട്ടിഫിക്കറ്റ്, ആശ്രിതരുടെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലോ വില്ലേജ് ഓഫീസിലോ എത്തി ധനസഹായത്തിന് അപേക്ഷ നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.