കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തപാൽ - ആർ.എം.എസ് മേഖലയിലെ പ്രധാന സംഘടനകളായ എൻ. എഫ്. പി. ഇ , എഫ്. എൻ. പി.ഒ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി പ്രക്ഷോഭം ആരംഭിച്ചു. ഉത്തരമേഖലാ പി. എം.ജി ഓഫീസിന് മുൻപിൽ ഇന്നലെ നടന്ന സത്യാഗ്രഹം തോട്ടത്തിൽ രവീന്ദ്രൻ , എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ . രാജീവ് അദ്ധ്യക്ഷത വഹിച്ചു. പി .കെ സന്തോഷ് ( സി.ഐ.ടി. യു ), പി.വി രാജേന്ദ്രൻ, പി.കെ മുരളീധരൻ,പി ശിവദാസ്, ജി. ജമുന, കെ. പി മുരളീധരൻ, പി. വേണുഗോപാലൻ , വി മോഹൻദാസ്, പി സുകുമാരൻ, കെ ആനന്ദ്, ടി.വി ദേവദാസ്, സി ബാബുരാജ് എന്നിവർ സംസാരിച്ചു. ആർ ജൈനേന്ദ്രകുമാർ സ്വാഗതവും കെ ഭവിത നന്ദിയും പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഫെബ്രവരി 1 മുതൽ നിസഹകരണ സമരം അധിക ജോലി ബഹിഷ്കരണം തുടങ്ങിയ പ്രക്ഷോഭപരിപാടികൾ ആരംഭിക്കും.