കൽപ്പറ്റ: ജില്ലയില്‍ 15 വയസ്സ് മുതല്‍ 18 വരെയുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷനന്‍ ആരംഭിച്ചു. ആദ്യദിനമായ ഇന്നലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ 36 ആരോഗ്യ സ്ഥാപനങ്ങളില്‍ വച്ച് 1642 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സക്കീന അറിയിച്ചു.
ജില്ലയില്‍ 15 വയസ്സിനും 18 വയസ്സിനുമിടയിലുള്ള മുഴുവന്‍ പേര്‍ക്കും ജനുവരി 10 നകം വാക്സിനേഷന്‍ നല്‍കുന്നതിനായി വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ സഹകരണം ഉണ്ടാകണമെന്ന് ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.