ഫറോക്ക്: ഫറോക്ക് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിനായി പുതിയ കെട്ടിടം നിർമ്മിക്കാൻ 5.84 കോടി രൂപയുടെ പ്രവൃത്തിയ്ക്ക് ഭരണാനുമതിയായി. 10,000 ചതുരശ്രഅടി വിസ്തൃതിയിൽ മൂന്നുനില കെട്ടിടമാണ് നിർമ്മിക്കുന്നതെന്ന് മന്ത്രി  പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
താഴത്തെ നിലയിൽ മീറ്റിംഗ് ഹാൾ, ഡൈനിംഗ് ഹാൾ, കിച്ചൺ എന്നിവയും വിശ്രമമുറിയും ഒരുക്കും.
രണ്ടു നിലകളിലായി 2 സൂട്ട് റൂം ഉൾപ്പെടെ ഒൻപത് മുറികളാണുണ്ടാവുക.
ചാലിയാർ തീരത്ത് ദേശീയപാതയോടു ചേർന്ന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയുന്നത്. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ടെൻഡർ ചെയ്യുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.