camp
എൻ.എസ്.എസ് സഹവാസ ക്യാമ്പ് സമാപന സമ്മേളനം കുരുവട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: ശ്രീനാരായണഗുരു കോളേജ് നാഷണൽ സർവിസ് സ്കീം യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് പറമ്പിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് സ്കൂൾ പരിസരവും പറമ്പിൽ ബസാർ അങ്ങാടിയും പ്ലാസ്റ്റിക് വിമുക്തമാക്കി. സ്കൂളിൽ ഡ്രിപ്പ് ഇറിഗേഷനോടെ വാഴകൃഷിയും പൂന്തോട്ടവും ഒരുക്കി.

സമാപനസമ്മേളനം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ യു.പി സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സിന്ധു പ്രദോഷ്, എം.എം ജയപ്രകാശ് , സുധീഷ് പുല്ലാനിക്കോട്ട്, കോളേജ് പ്രിൻസിപ്പൽ ഡോ.വി.ദേവിപ്രിയ, പി.ടി.എ പ്രസിഡന്റ് മനോജ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആഗ്നസ്‌ ലൗലി ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു. സി.പി ജിതേഷ് സ്വാഗതവും ഡോ.എം.കെ.ബിന്ദു നന്ദിയും പറഞ്ഞു.