മാനന്തവാടി: റോളർ സ്‌കേറ്റിങ്ങിൽ അഭിമാന നേട്ടവുമായി കണിയാരം പാലാക്കുളി സ്വദേശിനി അനു ഫെലിക്സ്. ദേശീയ ഗെയ്സിൽ കേരളത്തിന് വേണ്ടി വെള്ളി, വെങ്കല മെഡലുകൾ നേടിയ അനു 2022 ഏഷ്യൻ ഗെയിംസ് സാധ്യത ലിസ്റ്റിലും ഇടംനേടി.

പഞ്ചാബിൽ മൊഹാലിയിൽ നടന്ന 59ാമത് നാഷണൽ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇൻലൈൻ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്പീഡ് സ്ലോം ഇനത്തിൽ വെള്ളി മെഡലും ക്ലാസ്സിക് സ്ലോം ഇനത്തിൽ വെങ്കല മെഡലും അനു നേടി. പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സ്‌കേറ്റിങ്ങിൽ ദേശീയ മെഡൽ വാങ്ങാനായതിൽ ഏറെ സന്തോഷം ഉണ്ടെന്ന് എറണാകുളം എൽദോ മാർ ബസേലിയോസ് കോളേജിൽ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയായ അനു ഫെലിക്സ് പറഞ്ഞു.

മാനന്തവാടി കണിയാരം പാലാക്കുളി വടക്കുടിയിൽ ഫെലിക്സ്, ബിന്ദു ദമ്പതികളുടെ മകളാണ് അനു. കോച്ച് ബിജു എസ് ശിവദാസന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.