മാനന്തവാടി: വിമലനഗർ,കുളത്താട,വാളാട്,പേര്യ റോഡ് പ്രവർത്തിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. നിശ്ചയിച്ച വീതിയിലല്ല റോഡ് പ്രവർത്തി നടക്കുന്നതെന്നാണ് നാട്ടുകാ
രുടെ ആക്ഷേപം. നിശ്ചയിച്ച വീതിയിൽ പ്രവർത്തി നടത്തിയി
ല്ലെങ്കിൽ സമരം നടത്തുമെന്നും നാട്ടുകാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

102 കോടി മുടക്കി പണിയുന്ന റോഡിന്റെ പ്രവർത്തി 12 മീറ്റർ വീതി എന്നത് എം.എൽ.എയുടെ സാന്നി​ദ്ധ്യത്തിൽ 10 മീറ്റർ ആക്കി നിജപ്പെടുത്തിയിരുന്നു. എന്നാൽ പത്ത് മീറ്റർ ചില സ്ഥലങ്ങളിൽ ആറരയും ഏഴും മീറ്റർ മാത്രമാക്കുന്നതിനെതിരെയാണ് പ്രതിഷേധം. ആവശ്യത്തിന് ഓവുചാൽ ഇല്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

വാർത്താ സമ്മേളനത്തിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം ജോസ് കൈനികുന്നേൽ, ഷാജി പായിക്കാട്ട്, മാത്യു കുഞ്ഞിപാറയിൽ, ജോണി കൈനികുന്നേൽ, കെ.പി.സുരേഷ്, ജോണി നമ്പ്യാരുമാലിൽ തുടങ്ങിയവർ പങ്കെടുത്തു.

കോൺട്രാക്ടേഴ്സ് അസോ. വാർഷിക പൊതുയോഗം
മാനന്തവാടി​: ഓൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മറ്റി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. മാനന്തവാടി വൈറ്റ് ഫോർട്ട് കോൺഫറൻസ് ഹാളിൽ നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോസഫ് കാട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഏജൻസികളുടെയും സൊസൈറ്റികളുടെയും അതിപ്രസരം കാരണം ഗവ: കോൺട്രാക്ടമാർക്ക് പ്രവർത്തി​ ലഭിക്കാത്ത അവസ്ഥയാണെന്നും എസ്റ്റിമേറ്റുകളുടെ പാകപ്പിഴ കാരണം പ്രവർത്തി​ എറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.

സന്തോഷ് മാത്യൂ, എം.പി.സണ്ണി, സജി മാത്യൂ, ഇ.ജെ.വർക്കി, അനിൽകുമാർ, പി.കലേശൻ, ബാബു വലിയപടിക്കൽ എന്നിവർ സംസാരിച്ചു.