lockel
നല്ലളം ഡയാലിസിസ് സെന്റർ ധനസമാഹരണത്തിനുള്ള സംഘാടകസമിതി രൂപീകരണ യോഗം മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക്: ബേപ്പൂർ ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നല്ലളത്തു പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ ധനസമാഹരണത്തിന് സംഘാടകസമിതിയായി. റോയൽ അലയൻസ് ഹാളിൽ ഒരുക്കിയ യോഗം മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.കെ.സി. മമ്മദ്കോയ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഫറോക്ക് നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൽ റസാഖ്, കോഴിക്കോട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.സി രാജൻ, അബ്ദുൽ ഗഫൂർ,

ശശീന്ദ്രൻ നാരങ്ങയിൽ, എം കെ ബിച്ചിക്കോയ, ബീരാൻ കുട്ടി, പ്രകാശ് കറുത്തേടത്ത്, വിജയൻ ഒളവണ്ണ, കെ സി ഇസ്മയിൽ, എം ഗിരീഷ്, വി അബ്ദുൽ റസാഖ്, ബഷീർ കണ്ടായിത്തോട്, പിലാക്കാട്ട് ഷൺമുഖൻ എന്നിവർ സംസാരിച്ചു.