lockel
ചുള്ളിപറമ്പ് പുലരി പാലിയേറ്റിവ് കെയറിനുള്ള വാഹനത്തിന്റെ താക്കോൽ ഡോ.സി.എ.ജവഹർ​ വി. എൻ.ശിവദാസന് കൈമാ​റുന്നു ​​

രാമനാട്ടുകര: ​ഫാറൂഖ് കോളേജ് ചുള്ളിപ്പറമ്പിലെ ​പുലരി പാലിയേറ്റീവ് കെയർ സെന്ററിന്​ ​പുതിയ വാഹനമായി. ​ഫാറൂഖ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പി.എ.ലത്തീഫിന്റെ സ്മരണ മുൻനിറുത്തി അദ്ദേഹത്തിന്റെ കുടുംബം വാങ്ങി നൽകിയതാണ് വാഹനം. ഹോം കെയർ സേവനത്തിനായാണ് ഈ വണ്ടി ഉപയോഗിക്കുക.

ലത്തീഫിന്റെ മകൻ ​ ഡോ.സി.എ. ജവഹർ​ വണ്ടിയുടെ താക്കോൽ പുലരി പാലിയേറ്റിവ് കെയർ ചെയർമാൻ ​ വി.എൻ.ശിവദാസന് കൈമാറി. സെന്റർ ​ചീഫ് കോ - ഓർഡിനേറ്റർ എം.ഷാജി അ​ദ്ധ്യ​ക്ഷത ​വഹിച്ചു.​ ​ഡോ​.സി.എ.ജവഹർ,​ പി.എം.​റുബീന​,​ ​ നഗരസഭ കൗൺസിലർ ​പി.​നിർമ്മൽ​, വി.ജയപ്രകാശ്, ​ എൻ.സി അബൂബക്കർ, ജാബിർ, ​എം.​ബാലകൃഷ്ണൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കൺവീനർ എം.കെ.ബാബുരാജൻ സ്വാഗതവും കെ.ഗംഗാധരൻ​ നന്ദിയും പറഞ്ഞു.