
കോഴിക്കോട്: മലയാളികൾ ഉൾപ്പെടെയുള്ള മുസ്ലിം വനിതകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങളും ഫോട്ടോകളും മറ്റും പുറത്തിറക്കിയ ബുള്ളി ആപ്പിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ആയിശ റെന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയ സുള്ളി ഡീൽസ് എന്ന വ്യാജ ആപ്പിന് പിന്നാലെയാണ് പുതുവർഷത്തിൽ താനടക്കമുള്ള നൂറിലേറെ വനിതകളുടെ ചിത്രങ്ങളും വിവരങ്ങളുമായി ബുള്ളി ഭായ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. പൊടുന്നനെ ആപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു. ആറു മാസം മുമ്പ് പുറത്തിറങ്ങിയ സുള്ളി ഡീൽസിനെതിരെ കേന്ദ്ര വനിത കമ്മിഷനടക്കം നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിനു നൽകിയ പരാതിയിലും അനുഭവം മറ്റൊന്നല്ല.
വാർത്താസമ്മേളനത്തിൽ ലദീദ ഫർസാന, നിദ പർവീൻ, ലുബെെബ് ബഷീർ എന്നിവരും സംബന്ധിച്ചു.