കടലുണ്ടി: എസ്.കെ.പൊറ്റെക്കാട്ടിന്റെ ജ്ഞാനപീഠ പുരസ്കാര കൃതി ഒരു ദേശത്തിന്റെ കഥയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ചർച്ച ഇ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.
കെ. വാസുദേവൻ മാസ്റ്റർ, ലൈബ്രറി വൈസ് പ്രസിഡന്റ്, ഷിയാസ് മുഹമ്മദ്, ഗവേഷക നിധിന്യ, ഷാജി വട്ടപ്പറമ്പ്, എന്നിവർ സംസാരിച്ചു. ഷിബു വെട്ടം, മനോജ് മുല്ലപ്പള്ളി, അനിൽകുമാർ ചെറാട്ട് എന്നിവർ സംബന്ധിച്ചു. ലൈബ്രറി ഭാരവാഹികളായ കൃഷ്ണദാസ് വല്ലാപ്പു ന്നി സ്വാഗതവും താജുദ്ദീൻ കടലുണ്ടിനന്ദിയും പറഞ്ഞു.