കോഴിക്കോട്: വിദ്യാർത്ഥികൾക്ക് കൊവിഡ് കാലത്ത് ഉണ്ടായ പഠന വിടവ് നികത്താൻ വിവിധ വിദ്യാഭ്യാസ പദ്ധതികളുമായി കോർപറേഷൻ. ഇതിനായി അദ്ധ്യാപകർ, അദ്ധ്യാപക രക്ഷാകർതൃ സമിതി,വിദ്യഭ്യാസ വിദഗ്ദ്ധർ, ശിശു മന:ശാത്രജ്ഞർ, സന്നദ്ധ പ്രവർത്തകർ, കലാകായികസാംസ്‌കാരിക പ്രവർത്തകർ, സർവ ശിക്ഷാ അഭിയാൻ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവരുടെ വിപുലമായ യോഗം വിളിച്ചു ചേർക്കും. അവലോകനയോഗത്തിൽ മേയർ അഡ്വ.ബീനാ ഫിലിപ്പ്, മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, മുസാഫിർ അഹമ്മദ് (ഡെപ്യൂട്ടി മേയർ ) വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ദിവാകരൻ, ഡോ. ജയശ്രീ , ഒപി ഷിജിന , കൃഷ്ണകുമാരി , പി കെ നാസർ, പിസി രാജൻ.സി. രേഖ, ഈ മേഖലയിൽ വിധക്തരായ ഡോ: കെ.പി. അരവിന്ദാക്ഷൻ. ഡോ വിജയകുമാർ , ഡോ.ജയരാജ് , കോർപറേഷൻ സെക്രട്ടറി കെ.യു ബിനി, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.