വൈത്തിരി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജയിൽ ലൈബ്രറി പദ്ധതി പ്രകാരം വൈത്തിരി സബ് ജയിലിൽ ആരംഭിച്ച ജയിൽ ലൈബ്രറി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ജനിഷ അദ്ധ്യക്ഷത വഹിച്ചു. പുസ്തക വിതരണ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം.ബാലഗോപാലൻ നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഉഷാകുമാരി, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ്, പ്രസിഡന്റ് സി.കെ.രവീന്ദ്രൻ, പഞ്ചായത്ത് സമിതി കൺവീനർ സി.എസ്.ശ്രീജിത്ത്, പ്രജിത്ത്, എന്നിവർ സംസാരിച്ചു. ജയിൽ സൂപ്രണ്ട് ജി.അനിൽകുമാർ സ്വാഗതവും, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കെ.ഷബീർ നന്ദിയും പറഞ്ഞു.