കൽപ്പറ്റ: രാഹുൽഗാന്ധി എം.പിയുടെ വയനാടിനോടുള്ള അനാസ്ഥയ്ക്കെതിരെ ബി.ജെ.പി കൽപ്പറ്റ മണ്ഡലം കമ്മിറ്റി സമരപരിപാടികൾക്ക് തുടക്കം കുറിച്ചു. ഇതിനു മുന്നോടിയായി കൽപ്പറ്റയിൽ നടന്ന കൺവെൻഷൻ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലുവർഷത്തിനിടെ ഇരുനൂറിലധികം തവണ വിദേശ സന്ദർശനം നടത്തിയ വയനാട് എം.പി സ്വന്തം മണ്ഡലത്തോട് കാണിക്കുന്ന അവഗണന അങ്ങേയറ്റം അപലപനീയമാണെന്നും വല്ലപ്പോഴും മാത്രം വന്ന് ഷോ കാണിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി തുറന്ന പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി.എം.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ അദ്ധ്യക്ഷൻ കെ.പി.മധു, ശാന്തകുമാരി, പി.ജി.ആനന്ദ്കുമാർ, കെ.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : രാഹുൽഗാന്ധിയുടെ വയനാടിനോടുള്ള അവഗണനയ്ക്കെതിരെ നടത്തിയ ബി.ജെ.പി കൺവെൻഷൻ
സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു