fg

കോഴിക്കോട്: ലോകത്തെ ഏറ്റവുംവലിയ ജുവലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, 800 കോടി രൂപയുടെ നിക്ഷേപത്തിൽ 22 പുതിയ ഷോറൂമുകൾ തുറക്കും. ആഗോളതല വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലും വിദേശത്തുമായി ഷോറൂമുകൾ തുറക്കുന്നത്. ഇന്ത്യയിൽ റീട്ടെയ്ൽ ജുവലറി രംഗത്ത് ആദ്യമായാണ് ഒരേ ഗ്രൂപ്പ് ഒന്നിച്ച് ഇത്രയധികം ഷോറൂമുകൾ ആരംഭിക്കുന്നത്. ഷോറൂമുകളുടെ എണ്ണം 750 ആയി വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

റീട്ടെയ്ൽ രംഗത്തും ഫാക്ടറി മേഖലയിലുമായി ഈ വർഷം 5000ലേറെ പേർക്ക് പുതുതായി തൊഴിൽ നൽകാൻ കഴിയുന്ന വികസന പദ്ധതികളാണ് മലബാർ ആവിഷ്‌കരിച്ചിട്ടുള്ളത്. സാങ്കേതിക-മാനേജ്മെന്റ് രംഗങ്ങളിലെ പ്രഫഷണലുകൾക്കും ഇതോടൊപ്പം തൊഴിലവസരങ്ങളുണ്ടാകുമെന്ന് എം.പി.അഹമ്മദ്
അറിയിച്ചു. ഈമാസം തുറക്കുന്ന ഷോറൂമുകളിൽ പത്തെണ്ണം ഇന്ത്യയിലും 12 എണ്ണം വിദേശ
രാജ്യങ്ങളിലുമാണ്.

ജനുവരി 8ന് ബംഗളൂരുവിലെ എം.ജി റോഡിൽ ആർട്ടിസ്ട്രി ഷോറും, 9ന് മഹാരാഷ്ട്രയിലെ ഷോളാപ്പൂർ, 13 ന് തെലുങ്കാനയിലെ സിദ്ദിപ്പേട്ട്, മലേഷ്യയിലെ സെറിബാൻ മൈഡിൻ മാൾ, 14ന് തമിഴ്‌നാട്ടിലെ തിരുപ്പൂർ, 20ന് മലേഷ്യയിലെ പെനാംഗ്, 21ന് ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ട്, 22ന് ഉത്തർപ്രദേശിലെ വാരാണസി, ഖത്തർ ഖരഫയിലെ ലാൻഡ് മാർക്ക് ഷോപ്പിംഗ് മാൾ, ഖത്തർ അൽ മീര ജെറിയൻ ജെനൈഹത്ത്, ഒമാനിലെ അൽ ഖൗദ് മാൾ, മാൾ ഓഫ് ഒമാൻ, 27ന് ചത്തീസ്ഗഡിലെ റായ്‌പൂർ, 28ന് മഹാരാഷ്ട്രയിലെ പൂനെ, 29ന് ഷാർജയിലെ സിറ്റി സെന്റർ അൽ സാഹിയമാൾ, ദുബായ് ഗോൾഡ് സൂക്കിൽ മൂന്നുഷോറൂമുകൾ, ദുബായിലെ ജെബൽ അലി ക്രൗൺമാൾ, ഷാർജയിലെ ലുലു ഹൈപ്പർ മാർക്കറ്റ്, 30ന് ഹരിയാനയിലെ ഗുരുഗ്രാം, ഡൽഹിയിലെ പ്രീത്‌വിഹാർ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ തുറക്കുക.

 വലിയ വിപുലീകരണ പദ്ധതികൾ ഏ​റ്റെടുത്തുകൊണ്ടാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്. ലോകവിപണിയിൽ ഇന്ത്യൻ ജുവലറി ബ്രാൻഡിന്റെ വലിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക നിർമ്മാണത്തിലൂടെ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക, ഇതാണ് നയം

എം.പി അഹമ്മദ്

ചെയർമാൻ

 ജനുവരിയിൽ 22 ഷോറൂമുകൾ

 10 എണ്ണം ഇന്ത്യയിൽ; 12 വിദേശത്ത്
 800 കോടി രൂപയുടെ നിക്ഷേപം
 ഈ വർഷം 5000ലേറെ തൊഴിലവസരങ്ങൾ

 സാമൂഹ്യപ്രതിബദ്ധതയിലും മുന്നിൽ

കമ്പനിയുടെ ലാഭത്തിന്റെ അഞ്ചുശതമാനം സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള
പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം,
പാവപ്പെട്ടവർക്കുള്ള പാർപ്പിട നിർമ്മാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് കമ്പനി
ഊന്നൽ നൽകുന്നത്. ഉപേക്ഷിക്കപ്പെടുന്നവരും ആരോരുമില്ലാത്തവരുമായ അമ്മമാരെ
പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി മലബാർ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ഥലം അനുവദിക്കുകയാണെങ്കിൽ സംസ്ഥാനത്തെ പ്രധാന ജില്ലകളിൽ പുനരധിവാസ ഭവനങ്ങൾ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പണിതു കൊടുക്കാമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

 കമ്പനിയുടെ ഭാവി വികസനപദ്ധതിയിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്. ഒരു വശത്ത് ബാംഗ്ലൂരിലെ ആർട്ടിസ്ട്രി ജുവലറി ഷോറൂമുകൾ പോലെ വലിയ ഷോറൂമുകൾ സ്ഥാപിക്കുമ്പോൾ തന്നെ മറുവശത്ത് ഇന്ത്യയിലെയും വിദേശത്തെയും ചെറിയ നഗരങ്ങളിൽ അവയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഷോറൂമുകൾ

സ്ഥാപിക്കുന്നതിലും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.

കെ.പി.അബ്ദുൽ സലാം

ചെയർമാൻ

 ആഭരണ വ്യാപാരരംഗത്ത് വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളും മികച്ച സേവനങ്ങളും നൽകി, കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതോടൊപ്പം മ​റ്റിടങ്ങളിൽ പുതിയ വിപണിസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് വികസന പദ്ധതികളിലൂടെ
ലക്ഷ്യം വയ്ക്കുന്നത്.

ഒ. അഷർ

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ്
ഡയറക്ടർ

 ഇന്ത്യൻ ജുവലറി ബ്രാൻഡിന് വിദേശരാജ്യങ്ങളിൽ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിക്കൊടുക്കുന്നതിൽ മലബാറിന്റെ സാന്നിദ്ധ്യം നിർണായക പങ്കുവഹിച്ചിട്ടുണ്ട്

ഷംലാൽ അഹമ്മദ്

ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ