mk
മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ ​മ​ഠ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​മൃ​ത​ശ്രീ​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​പ്ര​ള​യ​ ​ദു​രി​ത​ ​ബാ​ധി​ത​ർ​ക്കു​മു​ള്ള​ ​ഭ​ക്ഷ്യ​-​വ​സ്ത്ര​-​ ​ധ​ന​സ​ഹാ​യ​ ​കി​റ്റ് ​വി​ത​ര​ണം​ ​കോ​ഴി​ക്കോ​ട് ​പു​തി​യാ​പ്പ​ ​ശ്രീ​ ​ഭ​ഗ​വ​തി​ ​ധ​ർ​മ്മ​പ​രി​പാ​ല​ന​ ​അ​ര​യ​സ​മാ​ജ​ത്തി​ൽ​ ​എം.​കെ.​രാ​ഘ​വ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: ആപത്ഘട്ടങ്ങളിലെല്ലാം സഹായഹസ്തം നീട്ടുന്ന അമൃതാനന്ദമയീ മഠത്തിന്റെ കാരുണ്യം വിലമതിക്കാനാവാത്തതാണെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു.

അമൃതശ്രീ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ,വസ്ത്ര,ധന സഹായങ്ങളുടെ വിതരണോദ്ഘാടനം പുതിയാപ്പ ഭഗവതി ധർമ്മപരിപാലന അരയസമാജം മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സുനാമിയും പ്രളയവുമെല്ലാം നേരിടേണ്ടി വന്നപ്പോൾ ദുരിതബാധിതർക്ക് അമ്മയുടെ സ്‌നേഹസ്പർശം വലിയ ആശ്വാസമായിരുന്നു. വിദേശരാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരിലേക്ക് പോലും സഹായമെത്തിക്കുന്ന അമൃതാനന്ദമയീ മഠത്തിന്റെ പ്രവർത്തനം ഏറെ മഹത്തരമാണെന്നും രാഘവൻ കൂട്ടിച്ചേർത്തു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അമൃതശ്രീ കോ ഓർഡിനേറ്റർ ആർ.രംഗനാഥൻ, പുതിയാപ്പ അരയസമാജം പ്രസിഡന്റ് എം.പി.പ്രസാദ് എന്നിവർ സംസാരിച്ചു.

കോഴിക്കോട് മേഖലയിൽ ആറായിരത്തിലധികം കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.