jk
ജെ.​കെ.​ ​സ്മാ​ര​ക​ ​ട്ര​സ്റ്റ്പു​ര​സ്‌​കാ​രം​ ​ഡോ.​പീ​യൂ​ഷ് ​ന​മ്പൂ​തി​രി​പ്പാ​ടി​ന് ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​സ​മ്മാ​നി​ക്കു​ന്നു

കോഴിക്കോട്: ജെ.കെ സ്മാരക ട്രസ്റ്റ് പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഡോ.പീയൂഷ് എം.നമ്പൂതിരിപ്പാട്, പി.പി ശ്രീധരനുണ്ണി എന്നിവർ എം.എൽ.എ യിൽ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ടി.പി.സി വളയന്നൂർ രചിച്ച 'അതിജീവനത്തിന്റെ കവിതകൾ " സമാഹാരം പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. ജെ.കെ ട്രസ്റ്റ്‌ മാനേജിംഗ് ട്രസ്റ്റി കെ.ടി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ ക്ഷേത്ര സമിതി കൺവീനർ ടി.പി വിജയൻ, ടി.പി.സി വളയന്നൂർ, പി.സിദ്ധാർത്ഥൻ തുടങ്ങിയവർ സംബന്ധിച്ചു.