കോഴിക്കോട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പുതിയ പാരാ ലീഗൽ വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നു.

അദ്ധ്യാപകർ, ഗവ: സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർ, മുതിർന്ന പൗരന്മാർ, അംങ്കൺവാടി വർക്കർമാർ, ഡോക്ടർമാർ, എം.എസ്.ഡബ്ലിയു./നിയമ വിദ്യാർത്ഥികൾ, മറ്റു വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ് പ്രനർത്തകർ, മൈത്രീ സംഘം പ്രവർത്തകർ, സ്വയം സഹായ സംഘം പ്രവർത്തകർ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.

വോളന്റിയർമാർക്ക് ശമ്പളമോ, അലവൻസോ ലഭിക്കില്ല. തികച്ചും സൗജന്യമായി സേവനം ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം. താല്പര്യമുള്ളവര്‍ ജില്ലാ തലത്തിലോ താലൂക്ക് തലത്തിലോ, വില്ലേജ് തലത്തിലോ ഏതിലാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അപേക്ഷയിൽ കാണിക്കണം.

സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, കോഴിക്കോട് ജില്ലാ കോടതിയിൽ പ്രവർത്തിക്കുന്ന ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ജനുവരി 15 നകം അപേക്ഷ നല്‍കണം. അപേക്ഷ തപാലിലും അയക്കാം