kaithapram
കൈതപ്രം വിശ്വനാഥൻ

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​ഓ​ർ​മ്മ​ക​ളി​ൽ​ ​നി​റ​ഞ്ഞ് ​വീ​ണ്ടും​ ​കൈ​ത​പ്രം​ ​വി​ശ്വ​നാ​ഥ​ൻ.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നും​ ​ഗാ​യ​ക​നും,​ ​ക​വി​യു​മാ​യി​രു​ന്ന​ ​കൈ​ത​പ്രം​ ​വി​ശ്വ​നാ​ഥ​ൻ​ ​അ​വ​സാ​ന​മാ​യി​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഒ​രു​ക്കി​യ​ ​ഹ്ര​സ്വ​ ​ചി​ത്രം​ ​'​ഗോ​പി​'​യു​ടെ​ ​പ്ര​ദ​ർ​ശ​നം​ ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ ​ആ​ദ​ര​വും​ ​ഓ​ർ​മ​ ​പ​ങ്കു​വെ​ക്ക​ലു​മാ​യി.​ ​കോ​ഴി​ക്കോ​ട് ​ക്രൗ​ൺ​ ​തി​യേ​റ്റ​റി​ലാ​യി​രു​ന്നു​ ​പ്ര​ത്യേ​ക​ ​പ്ര​ദ​ർ​ശ​നം.​ ​ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മോൻട്ടെനാണ്. ച​ലി​ക്കും​ ​പ​ടം​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ധീ​ഷ് ​തി​രു​മ​ണ്ണൂ​രാ​ണ് ​ചി​ത്രം​ ​സ​ജ്ജ​മാ​ക്കി​യ​ത്.​ ​ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നവരസങ്ങളിലൂടെ ഒരു നടന്റെ ജീവിത സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കലാമണ്ഡലം മനോജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സംവിധായകൻ മോൻട്ടെനും കഥാപാത്രമായി എത്തുന്നു. സരസ്വതി അച്യുതൻകുട്ടി മേനോൻ, ജയപ്രസാദ് തിരുവണ്ണൂർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന് രതീഷ് എക്‌സ്‌പോഷറും സനൽ കൃഷ്ണയും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. ക്ഷ​ണി​ക്ക​പ്പെ​ട്ട​ ​അ​തി​ഥി​ക​ൾ​ക്കും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി​ ​ഒ​രു​ക്കി​യ​ ​പ്ര​ത്യേ​ക​ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ ​ജ​യ​ശ​ങ്ക​ർ​ ​പൊ​തു​വ​ത്ത്,​ ​എ.​ ​ര​ത്‌​നാ​ക​ര​ൻ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രും​ ​പ​ങ്കെ​ടു​ത്തു.
ചി​ത്ര​ത്തി​ന്റെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​റി​ലീ​സ് ​ഈ​ ​മാ​സം​ ​ത​ന്നെ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചു.​ ​ഗോ​പി​യു​ടെ​ ​പ്ര​ത്യേ​ക​ ​പ്ര​ദ​ർ​ശ​നം​ ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് ​കൈ​ത​പ്രം​ ​വി​ശ്വ​നാ​ഥ​ൻ​ ​മ​രി​ച്ച​ത്.