കൽപ്പറ്റ: ജനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ബൈപ്പാസ് ഫ്ളവർഷോ ഗ്രൗണ്ടിൽ നടത്തുന്ന 'വയനാട് പുഷ്‌പോത്സവം' 15 മുതൽ ഫെബ്രുവരി ആറ് വരെ നടക്കും. ഫുഡ് കോർട്ട്, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, ഗെയിംസ്, കലാപരിപാടികള് തുടങ്ങിയവയും ഫ്ളവർഷോയുടെ ഭാഗമായി ഉണ്ടാകും. പുഷ്‌പോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.അജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ജെ.ഐസക്, എ.പി.മുസ്തഫ, സി.കെ.ശിവരാമൻ, കൗൺസിലർമാരായ പി.കുഞ്ഞൂട്ടി, ആയിഷ പള്ളിയാൽ, സുഭാഷ്, രാജാറാണി, ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ്, എ.ചന്ദ്രൻ,സെക്രട്ടറി എം.മന്സൂർ, മുഹമ്മദ് ബഷീർ, രമേശ് റാട്ടക്കൊല്ലി എന്നിവർ പങ്കെടുത്തു.