img20210105
ലഘുഭക്ഷണ വിതരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം രാജിത മൂത്തേടത്ത് നിർവ്വഹിക്കുന്നു

മുക്കം: കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഘുഭക്ഷണ വിതരണ കേന്ദ്രം തുറന്നു. രോഗികൾക്ക് സൗജന്യ ലഘുഭക്ഷണ വിതരണത്തിന് എം.പി വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബ്ൾ ട്രസ്റ്റ് നിർമ്മിച്ച കെട്ടിടം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് അംഗം കെ.ശിവദാസൻ, എൽ.ജെ.ഡി ജില്ലവൈസ് പ്രസിഡന്റ് പി.ടി.മാത്യു, ട്രസ്റ്റ് ജനറൽ കൺവീനർ മനോജ് മൂത്തേടത്ത്, ട്രഷറർ അബ്ദുറഹിമാൻ പള്ളിക്കലകത്ത്, യു.പി.മരക്കാർ, സുബൈർ അത്തൂളി, രാജേഷ് പൊട്ടിയിൽ, ടാർസൻ ജോസ് കോക്കാപ്പിള്ളി, എ. പി.മോയിൻ, അഭിനവ് പൊട്ടിയിൽ എന്നിവർ സംബന്ധിച്ചു.