കോഴിക്കോട് : ജില്ലയിലെ പാചക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പാചകവാതക അദാലത്ത് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 11 മണിയ്ക്ക് നടക്കും. ജില്ലയിലെ ഗ്യാസ് ഏജൻസി, ഓയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് ഹാജരായി പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.