കോഴിക്കോട്: സംരംഭകത്വ സംസ്കാരം വളർത്തുക, യുവജനങ്ങൾക്ക് സംരംഭകത്വത്തിൽ പ്രചോദനമാവുക, വിജയിച്ച സംരംഭകരുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുക, സംരംഭകർക്ക് സാങ്കേതിക അറിവുകൾ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നടത്തുന്ന സ്റ്റാർട്ട് അപ്പ് വീക്കിന് ജനുവരി 23ന് പൂനൂരിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിവിധ സെഷനുകളിൽ മന്ത്രിമാർ , ജന പ്രതിനിധികൾ, സംരംഭക പ്രമുഖർ, വ്യവസായ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സി.കെ അശ്ഹാദ്, അജിത്ത് രാജഗിരി, പി.എച്ച് ഡാൽമിൻ , വി.കെ ഫാത്തിമ ഷെറിൻ എന്നിവർ പങ്കെടുത്തു.