മാനന്തവാടി: ബാവലിയിൽ എം.ഡി.എം.എ ഇനത്തിലുള്ള മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ. എറണാകുളം അങ്കമാലി ആര്യൻകാലായിൽ സഞ്ചു മുഹമ്മദ് അലി (40), ആലപ്പുഴ ബീച്ച് റോഡ് നെസ്റ്റ് ബംഗ്ലാവ് റിനാസ് നാസർ (33), എറണാകുളം ആലുവ പിലാപ്പിള്ളി പി.വൈ.സജീബ് (40) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
കേരള -കർണാടക അതിർത്തിയിൽ നടത്തിയ വാഹന പരിശോധയ്ക്കിടയാണ് എം.ഡി.എം.എ യുടെ വകഭേദത്തിലുള്ള മെത്താംഫിറ്റമൈൻ പിടികൂടിയത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 63 ജി 2439 ഡസ്റ്റർ കാറും കസ്റ്റഡിയിലെടുത്തു.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ.ഷാജിക്കു പുറമെ സിവിൽ എക്‌സൈസ് ഓഫീസർ ജോഷി തൂബാനം, ഇ.ബി.ശിവൻ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. എക്‌സൈസ് വയനാട് ഡെപ്യൂട്ടി കമ്മിഷണർ അഗസ്റ്റിൻ കെ.ജോസഫ്, അസി.എക്‌സൈസ് കമ്മിഷണർ ടി.എൻ.മജു എന്നിവർ സ്ഥലത്തെത്തി.