3
മലബാർ മേഖല ക്റെയിൻ സർവ്വീസ് അസോസിയേഷൻ സമ്മേളനം സർഗാലയയിൽ പയോളി പൊലീസ് ഇൻസ്‌പെ്റ്റകർ സരേഷ് ബാബു സമ്മേളനം ഉദ്ഘടനം ചെയ്യുന്നു

വടകര: പെട്രോൾ ഡീസൽ വില വർധനവ് കാരണം ക്രെയിൻ സർവീസ് മേഖല പ്രതിസന്ധിയിലാണ്. മേഖലയിലെ 100 കണക്കിന് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാൻ അധികാരികൾ തയ്യറാകണമെന്ന് മലബാർ മേഖല ക്രെയിൻ സർവീസ് അസോസിയേഷൻ മൂന്നാം വാർഷിക സമേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ തൊഴിലാളികൾക്ക് ബോധവത്ക്കരണ ക്ലാസും നടന്നു. പയോളി പൊലീസ് ഇൻസ്പെക്റ്റർ സുരേഷ് ബാബു സമ്മേളനം ഉദ്ഘടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പേക്റ്റർ ടി.വി വത്സരാജൻ മുഖ്യ പ്രഭാഷണം നടത്തി. പി എ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എൻ എ അമീർ (ഐ എൻ ടി യു സി ), കെ ടി അബ്ദു (എസ് ടി യു ), വിനോദ് ചെറിയത്ത് (ജെ എൽ യു ), പയോളി നഗരസഭാ കൗൺസിലർ അഷറഫ് കോട്ടക്കൽ, സംഘടന ഭാരവാഹികളായ എം മുഹമ്മദ്‌ ഷാഫി. സതീശൻ കൃപ, ടി സെയ്തലവി,അമീർ അലി, ലനീഷ് നിർമ്മാല്യo, എ എം വി മാരായ രജീഷ്, കൃഷ്ണ എൻ കെ. ശിവദാസൻ പി എം എന്നിവർ ക്ലാസ് എടുത്തു. ഷാജു സ്വാഗതവും. ലനീഷ് നന്ദിയും പറഞ്ഞു