job

കോഴിക്കോട് : തൊഴിലന്വേഷകർക്ക് 15,000ത്തിലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷൻ തൊഴിൽമേളയ്ക്ക് മലബാർ ക്രിസ്ത്യൻ കോളേജിൽ നാളെ തുടക്കം. മേളയുടെ ഭാഗമായി നാളെ നടക്കുന്ന തൊഴിൽ നൈപുണ്യ ശിൽപ്പശാല രാവിലെ ഒമ്പതിന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യർക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെഞ്ഞെടുക്കാൻ അവസരമൊരുക്കുന്നത്. തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനവും ഒരുക്കിയിട്ടുണ്ട്. ഐ.ടി, എൻജിനിയറിംഗ്, ടെക്‌നിക്കൽ ജോബ്‌സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ ,മെഡിക്കൽ, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീ ടൈൽസ്, ഫിനാൻസ്, എഡ്യൂക്കേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ്, മീഡിയ, സ്‌കിൽ എഡ്യുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങി 100ലധികം കമ്പനികളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 0471 2737881 എന്ന നമ്പറിലേക്കും വിളിക്കാം.