
പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂർ ചാവട്ട് പാടശേഖരം കതിരണിയും. നിലവിൽ ഏതാണ്ട് 50 ഏക്കർ കൃഷി നിലത്ത് ഭാഗികമായി മാത്രമാണ് കൃഷി ചെയ്യുന്നത്. പൂർണമായും കൃഷിക്ക് ഉപയോഗിക്കണമെങ്കിൽ പാടശേഖരത്തിലെ പുത്തലത്ത് താഴ-കോലാറ്റ താഴതോട് പുർണമായും സജ്ജമാക്കണം. ജോലി സംബന്ധിച്ചു എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുവാൻ ജില്ലാ കൃഷി ഓഫിസർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് മെമ്പർ കെ.കെ.നിഷിത, വാർഡ് മെമ്പർ മിനി അശോകൻ, പാടശേഖരസമതി പ്രസിഡന്റ് പി.കുഞ്ഞിക്കേളപ്പൻ, സെക്രട്ടറി വി.കുഞ്ഞിരാമൻ കിടാവ്,വാർഡ് വികസനസമതി കൺവീനർ കെ.എം.ബാലൻ, അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
നേരത്തെ കൊഴുക്കല്ലൂർ അഗ്രിക്കൾച്ചർ വെൽഫയർ സൊസൈറ്റി പാടശേഖരത്തിൽ കൃഷിയിറക്കി കൊഴുക്കല്ലൂർ ബ്രാൻഡ് അരി ഉത്പ്പാദിപ്പിച്ചു വിതരണം നടത്തിയിരുന്നു.