ravi

കോഴിക്കോട്: പ്രേംനസീർ സാംസ്കാരിക സമിതിയുടെ ഈ വർഷത്തെ പുരസ്കാരത്തിന് സംഗീത നിരൂപകൻ രവി മേനോൻ അർഹനായി. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പ്രേംനസീറിന്റെ ചരമദിനമായ ജനുവരി 16ന് വൈകിട്ട് ആറിന് ടൗൺഹാളിൽ ഒരുക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സമിതി പ്രസിഡന്റ് എം.കെ.രമേശൻ നായർ, ജനറൽ സെക്രട്ടറി കെ.വി. സുബൈർ എന്നിവർ അറിയിച്ചു.