മാനന്തവാടി: വൃദ്ധസദനത്തിൽ നിന്ന് കാണാതായ
എഴുപത്കാരനെ രണ്ടു വർഷമായിട്ടും കണ്ടെത്താനായില്ല.
അഞ്ചുകുന്ന് അഞ്ചാംമൈൽ തണൽ ഓൾഡ് ഏജ് ഹോമിൽ നിന്ന് 2019 ഫെബ്രുവരി രണ്ടിനാണ് സീതാറാം എന്ന 70) കാരനെ കാണാനില്ലെന്ന് കാണിച്ച് വൃദ്ധസദനം സെക്രട്ടറി പനമരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വെളുത്ത നിറവും, 160 സെന്റിമീറ്റർ ഉയരമുള്ള സീതാറാമിന്റെ മുൻഭാഗം കഷണ്ടിയും, നരച്ച ചെമ്പിച്ച മുടിയുമാണ്.
ഇയാൾ ചെറിയ തോതിലുള്ള ബുദ്ധിമാന്ദ്യം പ്രകടിപ്പിച്ചിരുന്നുവത്രെ. എന്തെങ്കിലും വിവരം കിട്ടുന്നവർ 9497947332, 04935 222200 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പനമരം പൊലീസ് അറിയിച്ചു.