
മാവൂർ: മാവൂരിൽ സമരത്തിന് പിന്തുണ കൂടുന്നു. കാട്ടുപന്നികളുടെയും വന്യമൃഗങ്ങളുടെയും ആവാസ കേന്ദ്രമായി മാറിയ, ഗ്രാസിം കൈവശം വെച്ചിരിക്കുന്ന 400 ഏക്കർ ഭൂമിയിലെ കാട് വെട്ടി തെളിക്കണമെന്നാവശ്യപ്പെട്ട് കർഷകരും പരിസരവാസികളും ജനജാഗ്രതാ സമിതി രൂപീകരിച്ച് സമരത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്തയാക്കിയിരുന്നു.
വാർത്തയേ തുടർന്ന് മാവൂർ പഞ്ചായത്ത് പ്രസിഡന്റ് മുഴുവൻ രാഷ്ട്രിയ കക്ഷികളേയും സാമൂഹിക പ്രവർത്തകരേയും വ്യാപാരികളേയും വിളിച്ച് സർവകക്ഷി യോഗം ചേർന്നു
യോഗത്തിൽ എകസ്വരത്തിൽ കാട് വെട്ടി തെളിയിക്കുന്നതിനോടൊപ്പം മാവൂരിൽ അനുയോജ്യമായ വ്യവസായം ആരംഭിക്കുന്നതിനു വേണ്ട നടപടികൾ ഗ്രാസിം മേനേജ്‌മെന്റിനോടും കേന്ദ്ര സംസ്ഥാന സർക്കാരുകളോടും അവശ്യപ്പെടാൻ തീരുമാനിച്ചു.
പഞ്ചായത്ത് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിന് ശേഷം കാട് വെട്ടി തെളിക്കണമെന്ന് അവശ്യപെട്ട്
മാവൂർ പഞ്ചായത്തിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറിമാരായ ഇ.എൻ പ്രേമനാഥൻ' പുതുക്കുടി സുരേഷ്.
എൻ. ബാലചന്ദ്രൻ തുടങ്ങിയവർ ചേർന്ന് ഗ്രാസിം അഡ്മിനിസ്‌ട്രേഷൻ ജനറൽ മേനേജർ കേണൽ മനുവിന് കത്ത് നൽകി.
കക്ഷി രാഷ്ട്രിയം ഇല്ലാതെ മാവൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പ്രസിഡന്റ് പി ഉമ്മറിന്റെ നേതൃത്വത്തിൽ ഇന്നലെ
ഗ്രാസിം മേനേജ്‌മെന്റിന് നിവേദനം നൽകി.
കൂടാതെ ഗ്രാസിമിന്റെ കൈവശമുള്ള ഭൂമിയിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
പുതിയ പദ്ധതിക്കു വേണ്ട എല്ലാ വിധപിന്തുണയും ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ മാനേജ്‌മെന്റിന് വാഗ്ദ്ധാനം ചെയ്തു.
വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എം.അപ്പുക്കുഞ്ഞൻ,
അംഗങ്ങളായ എ.പി.മോഹൻദാസ്, കെ.സി.വാസന്തി, ടി.ടി.ഖാദർ, എം.പി.കരീം, ഗീതാമണി, ശ്രീജ ആറ്റാഞ്ചേരി, ഫാത്തിമ്മ ഉണിക്കൂർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.