കോഴിക്കോട് : മതങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് ഭരണം മുന്നോട്ട് കൊണ്ട് പോകുവാനുള്ള ഗൂ‌ഢതന്ത്രമാണ് സി.പി.എം കേരളത്തിൽ നടപ്പാക്കുന്നതെന്ന് ഡോ.എം.കെ.മുനീർ എം.എൽ.എ ആരോപിച്ചു.

നിരീശ്വരവാദികളായ സി.പി.എം മതകാര്യങ്ങളിൽ ഇടപെട്ടാലും മതേതര പാർട്ടി ലീഗ് അഭിപ്രായം പറഞ്ഞാൽ വർഗീയ പാർട്ടിയായി മുദ്ര ചാർത്താനുള്ള സി.പി.എമ്മിന്റെ ശ്രമത്തെ പൊതു സമൂഹം തള്ളി കളഞ്ഞു. ബാബ്‌റി മസ്ജിദ് തകർത്തപ്പോഴും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലും ലീഗിന്റെ അഭിപ്രായം തേടിയത് ലീഗിന് മതേതര മുഖം ഉണ്ടായത് കൊണ്ടാണ്. ലീഗ് പ്രവർത്തിച്ച് കാണിക്കുന്നത് പിണറായി വിജയന് കാണാം. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ കോർട്ട് റോഡിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.കെ. മുനീർ പ്രസിഡന്റ് എസ്.വി.ഉസ്മാൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസ്സാക്ക് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എം.എ.മജീദ്, കെ. മൊയ്തീൻ കോയ. എം.കെ.ഹംസ, പാളയം മമ്മത് കോയ, മൻസൂർ മാങ്കാവ്, ഫൈസൽ പള്ളിക്കണ്ടി, എം.എ.നിസാർ, പി.സക്കീർ, പി.ടി. ആലി എന്നിവർ സംസാരിച്ചു.