കൽപ്പറ്റ: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കർണ്ണാടകയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നതിന്റെ ഭാഗമായി രാത്രികാല കർഫ്യു കൂടാതെ വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ 5 മണിവരെ വാരാന്ത്യ കർഫ്യു ഉണ്ടാവുമെന്നും കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുമെന്നും കർണാടക സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൈസൂർ, ചാമരാജ് നഗർ, കുടക് ജില്ലകളിലെ സംസ്ഥാനാന്തര ചെക്ക് പോസ്റ്റുകളിലൂടെയുള്ള പ്രവേശനം നിയന്ത്രിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കർണാടകത്തിലേക്ക് യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.