കോഴിക്കോട്​: നിരോധിത പുകയില ഉത്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. മാങ്കാവ്​ കൂളിത്തറ കുഞ്ഞാദ്​ ​കോയ (62), മകൻ നൗഫൽ (35) എന്നിവരാണ്​ പിടിയിലായത്​. കുഞ്ഞാദ്​ കോയയുടെ സ്​റ്റേഷനറി കടയിൽ നിന്നും ഹോട്ടലിൽ നിന്നുമാണ്​ കസബ ​പൊലീസ്​ ഒരു ലക്ഷത്തോളം രൂപയുടെ ആയിര​ത്തോളം പാക്കറ്റ്​ ഹാൻസ്​ എസ്​.ഐ എസ്​. അഭിലാഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്​.​ കെ.ടി നിറാസ്​, യു.പി ഉമേഷ്​, പി.കെ രജീഷ്​, എം.കെ സാഹിറ എന്നിവരും റെയ്​ഡിൽ പ​​ങ്കെടുത്തു.