news
സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വെ​സ്റ്റ്ഹി​ൽ​ ​ആം​ഫി​ ​തീ​യേ​റ്റ​റി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സെ​മി​നാ​ർ​ ​പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: ബ്ളു ഇക്കോണമിയുടെ മറവിൽ കടലുകളുംകൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് അനുമതി നൽകുകയാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു.

സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെസ്റ്റ്ഹിൽ ആംഫി തീയേറ്ററിൽ ഒരുക്കിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദ്രഖനനവും തുറമുഖനിർമ്മാണവും ടൂറിസവും മത്സ്യചരക്കുനീക്കവും കോർപറേറ്റുകൾക്ക് നൽകുന്നതിലൂടെ മത്സ്യതൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്സഹമാവും. ഇതിന്റെ റിഹേഴ്സലാണ് ലക്ഷദ്വീപിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കമ്മറ്റി അംഗം ടി.വി.നിർമ്മലൻ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായി ബഷീർ, സംസ്ഥാന കമ്മറ്റി അംഗം എ.പ്രദീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.ടി.കുഞ്ഞിക്കണ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഏരിയാ സെക്രട്ടറി കെ.രതീഷ്, വി.കെ.മോഹൻദാസ്, പി.ടി.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. പുതിയനിരത്ത് നാട്ടുകൂട്ടം കലാസാംസ്കാരിക വേദിയുടെ ഗാനമേളയും അരങ്ങേറി.