photo

ബാലുശ്ശേരി: പനായി - മണ്ണാം പൊയിൽ - നന്മണ്ട റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. ഇവിടെ ടാറിംഗ് നടത്തിയിട്ട് വർഷങ്ങൾ ഏറെയായി. മണ്ണാംപൊയിൽ, പനായിടം അമ്പലം, ചാലിയംകണ്ടി മുക്ക്, കുറ്റ്യാട്ട് പറമ്പത്ത് മുക്ക്, പാണരു കണ്ടി മുക്ക്, പി.സി.സ്കൂൾ, കാപടം കുനി താഴെ, കുമാരം പൊയിൽ മുക്ക് എന്നിവിടങ്ങളിലാണ് റോഡ് പാടെ തകർന്ന് ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്. കോക്കല്ലൂർ, പനായി ഭാഗങ്ങളിൽ നിന്നും ബാലുശ്ശേരി ടെച്ച് ചെയ്യാതെ കോഴിക്കോട് , മെഡിക്കൽ കോളേജ് ഭാഗത്തേക്ക് എളുപ്പം എത്താവുന്ന റോഡ് ആണിത്.

പ്രധാനമന്ത്രി ഗ്രാമ് സ‌ഡക് യോജന പദ്ധതി മുഖേന 3.87 കി.മീ. നീളവും വരുന്ന 8 മീറ്റർ വീതിയുമുള്ള റോഡിനായി 3 കോടി 87 ലക്ഷം രൂപ കേന്ദ്ര ഫണ്ട് അനുവദിച്ചിട്ടുണ്ട്.

സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഏറെകൂറെ പൂർത്തീകരിച്ചങ്കിലും ചുരുക്കം ചില വ്യക്തികളിൽ നിന്നും ഇനിയും സ്ഥലം ലഭ്യമാവാനുണ്ട്. ബാലുശ്ശേരി, നന്മണ്ട പഞ്ചായത്തുകളുടെ ഏതാനും വാർഡുകളിൽ കൂടിയാണ് റോഡ് കടന്ന് പോകുന്നത്.

വർഷങ്ങളുടെ പഴക്കമുള്ള ഈ റോഡ് ടിപ്പുവിന്റെ പടയോട്ട കാലത്തുള്ളതാണെന്നും ഇതു വഴിയാണ്

കൊയിലാണ്ടിയിൽ നിന്ന് ടിപ്പു പടനിലത്തേയ്ക്ക് പട നയിച്ചതെന്നും പറയപ്പെടുന്നു.

 ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ കടന്ന് പോകുന്നതിനാൽ ഇവിടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. സമയ ബന്ധിതമായി തന്നെ റോഡ് പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പൂർത്തീകരിക്കാൻ കഴിയും.

ബീന കാട്ടുപറമ്പത്ത്

റോഡ് കമ്മിറ്റി ചെയർമാൻ

 ചുരുക്കം ചിലരിൽ നിന്ന് മാത്രമെ സ്ഥലം ലഭ്യമാവാനുള്ളു. അത് അടുത്ത ദിവസം തന്നെ ലഭ്യമാകും

പി.കെ.ശശീന്ദ്രൻ

റോഡ് കമ്മിറ്റി കൺവീനർ

 റോഡ് യാഥാർത്ഥ്യമായിൽ ഒരു പരിധി വരെ ബാലുശ്ശേരിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്ന ബൈപാസായി മാറും.

വൈശാഖ് കണ്ണോറ

റോഡ് കമ്മിറ്റി അംഗം

 നന്മണ്ട പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗത്തെ സ്ഥലം ഏറെക്കുറെ ലഭ്യമായിക്കഴിഞ്ഞു. റോഡ് പ്രവൃത്തി സുഗമമാക്കുന്നതിന് നന്മണ്ടയും എത്രയും പെട്ടന്ന് റോഡ് വികസന സമിതി വിളിച്ച് ചേർക്കും

അബിൻ രാജ് . എൻ.ബി

നന്മണ്ട ഗ്രാമ പഞ്ചായത്ത്

ആറാം വാർഡ് മെമ്പർ

അനുവദിച്ചത് 3.87 കോടി