
കോഴിക്കോട്: വലിയങ്ങാടിയിലെ ചുമട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു സി.എച്ച് ഹരിദാസെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു.
സി.എച്ച് ഹരിദാസിന്റെ 36-മത് ചരമവാർഷികത്തോടനുബന്ധിച്ച് നാഷണൽ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ ടി.യു.സി) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ ജനറൽ സെക്രട്ടറി മൂസ്സ പന്തിരങ്കാവ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ ടി യു സി. ദേശീയ പ്രവർത്തക സമിതി അംഗം അഡ്വ.എം.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.മുഹമ്മത് ഷെറിഫ്, ഷാജി പെരുമ്പൊയിൽ., കെ.കബീർ, കെ.അനിഷ് എന്നിവർ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച നാലു തൊഴിലാളികൾക്ക് സി.എച്ച് ഹരിദാസ് സ്മാരക അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു.