കൽപ്പറ്റ: കാർഷികവിളകളെ പരിചയപ്പെടുത്തിയും, വിളകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയും രാഹുൽഗാന്ധി എം പിയുടെ കലണ്ടർ. ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകൾ. ജനുവരിയിൽ വാഴപ്പഴത്തെയാണ് കലണ്ടറിൽ പരിചയപ്പെടുത്തുന്നത്. വാഴയെ കുറിച്ചുള്ള സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. തുടർന്ന് വിവിധ മാസങ്ങളിലായി ഇഞ്ചി, ജാതി, കാപ്പി, കുരുമുളക്, കൊക്കോ, മഞ്ഞൾ, നെല്ല്, ഏലം, ഗ്രാമ്പു, നാളികേരം, കാട്ടുതേൻ എന്നിങ്ങനെ വിവിധ വിളകളെ പരിചയപ്പെടുത്തുന്നു.

കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ എഐസിസി സെക്രട്ടറി പി.വി.മോഹൻ, ടി.സിദ്ദിഖ് എം.എൽ.എ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.ഏബ്രഹാം, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, പി.പി.ആലി തുടങ്ങിയവർ ചേർന്ന് പ്രകാശനം ചെയ്തു. ഇംഗ്ലീഷിലും കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്.


ഖാദി ബോർഡ് എംപ്ലോ.
യൂണിയൻ സംസ്ഥാന സമ്മേളനം ആരംഭിച്ചു
കൽപ്പറ്റ: സംസ്ഥാന ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം കൽപ്പറ്റ ഓഷിൻ ഹാളിൽ തുടങ്ങി. ടി. സിദ്ദിഖ് എം.എൽ.എ പതാക ഉയർത്തി. തുടർന്ന് നടന്ന സെമിനാർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി സംസ്ഥാന നിർവ്വാഹക സമിതി അംഗം കുര്യാക്കോസ് ആന്റണി ക്ലാസ് എടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്.രാജീവ്, വർക്കിംഗ് പ്രസിഡന്റ് കെ.വി.ഗിരീഷ് കുമാർ, പി.കെ.ജയലക്ഷ്മി, സ്വാഗതസംഘം ചെയർമാൻ പി.പി.ആലി, ജനറൽ കൺവീനർ പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.