കൽപറ്റ: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒന്നാമത് ഒളിമ്പിക് ഗെയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം ടി.സിദ്ദിഖ് എം.എൽ.എ നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയറക്ടർ ജിനചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. സ്‌പോർട്സ് കൗൺസിൽ നിർവാഹക സമിതി അംഗം വിജയി, സൈക്ലിംങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, തെയ്‌ക്കോൺഡോ അസോസിയേഷൻ സെക്രട്ടറി മിഥുൻ, വുഷു അസോസിയേഷൻ സെക്രട്ടറി ഷറഫുദ്ധീൻ, ഖൊ ഖൊ അസോസിയേഷൻ സെക്രട്ടറി വിനീഷ്, ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറി അർജുൻ തോമസ് എന്നിവർ സംസാരിച്ചു.
പനമരത്ത് നടന്ന ഹോക്കി മത്സരം സംസ്ഥാന സ്‌പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.
കൽപറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിൽ ഖൊഖൊ, വുഷു, തയ്‌ക്കോൺഡോ, ജിംനാസ്റ്റിക് മത്സരങ്ങൾ നടന്നു.