new
പ്രീമിയർ ലീഗിൽ

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിന് വിജയത്തുടക്കം. ഇന്നലെ വൈകീട്ട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഏഴുഗോളുകൾക്ക് റിയൽ മലബാർ എഫ്.സിയെയാണ് കീഴടക്കിയത്. സാറ്റ് തിരൂരിനായി പി.അർഷാദും(13, 67), അനന്ദു മുരളിയും(25, 83) ഇരട്ടഗോൾ നേടി. വിദേശതാരം ഗെയിർമൻ ബേലേക്ക്(73), സെയ്ല ടുറെ(82), ഫസലുറഹ്മാൻ(89) എന്നിവരാണ് മറ്റു സ്‌കോറർമാർ. ഇന്ന് വൈകീട്ട് 3.30ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എഫ്.സി അരീക്കോട് ഐഫ പട്ടാമ്പിയേയും എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ 3.30ന് നടക്കുന്ന മത്സരത്തിൽ കോവളം എഫ്.സി മുത്തൂറ്റ് എഫ്.എയേയും നേരിടും.