photo
നന്മണ്ട -അകലാപ്പുഴ തോട് നവീകരണത്തിന്റെ ഭാഗമായി ഡ്രോൺ സർവേ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്മണ്ട - അകലാപ്പുഴ തോട് നവീകരിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവേ തുടങ്ങി. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്, ഹരിദാസൻ ഈച്ചരോത്ത്, സുജ അശോകൻ, കെ.സർജാസ്, ബിജു കുണ്ടൂർ, കെ.മോഹനൻ, ടി.എം.രാമചന്ദ്രൻ, കവിത വടക്കേടത്ത്, ഐ.പി.ഗീത, ആയിഷ ബീവി , ഷീന ചെറുവോത്ത്, എൻ.ഫാസിൽ, ജ്യോത്സന.എസ്.വി, ഇ.കെ.രാജീവൻ, കെ.കെ.ആനന്ദ് എന്നിവർ സംസാരിച്ചു. ബി.ഡി.ഒ കെ.രജിത സ്വാഗതവും ജോയിന്റ് ബി.ഡി.ഒ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.