
ഫറോക്ക്: ഫറോക്ക് നഗരസഭയിലെ വെസ്റ്റ് നല്ലൂർ റോഡിന്റെ നവീകരണം തടയുന്ന റെയിൽവേയുടെ
നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. റെയിൽവേയുടെ ജനവിരുദ്ധ നടപടിക്കെതിരെ ജനങ്ങളും ജനപ്രതിനിധികളും സംഘടിച്ചെത്തി. റെയിൽവേ നൽകിയ പരാതിയിൽ കരുവൻതിരുത്തി വില്ലേജ് ഓഫീസർ ഇൻ ചാർജ് സജിൽ കുമാറിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡിന്റെ അതിർത്തി പരിശോധന നടത്തി.
റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ഷിബു, അസി.ഡിവിഷനൽ എൻജിനീയർ വെങ്കിട രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പണികൾ തടഞ്ഞത്.
റോഡിന്റെ 60 മീറ്ററോളം മാത്രമാണ് ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ മതിൽക്കെട്ടില്ലാത്ത ഭാഗത്തുള്ളത്.
വെസ്റ്റ് നല്ലൂർ, പൂത്തോളം, പുറ്റേക്കാട്, പാണ്ടിപ്പാടം പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങൾക്ക് എളുപ്പത്തിൽ ഫറോക്കിലെത്താനുള്ള ഏക മാർഗ്ഗമാണിത്.