
വടകര :കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി 16 ന് അഴിയൂർ പഞ്ചായത്ത് യു.ഡി.എഫ് - ആർ.എം.പി.ഐ ജനകീയ പ്രതിരോധ സമിതി നേതൃത്വത്തിൽ 'കെ റെയിൽ വേണ്ട -കേരളം മതി" എന്ന പേരിൽ കുഞ്ഞിപ്പള്ളിയിൽ ജനകീയ കൂട്ടായ്മ നടത്താൻ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. യൂണിറ്റ് തല പ്രതിരോധ സമിതി രൂപികരിക്കും. കൺവെൻഷൻ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി പഞ്ചായത്ത് ചെയർമാൻ ഇസ്മായിൽ ഹാജി അജ്മാൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.പ്രകാശൻ, വി കെ അനിൽകുമാർ, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ. അൻവർ ഹാജി, ഹാരിസ് മുക്കാളി, സി. സുഗതൻ, കവിത അനിൽകുമാർ,അനുഷ ആനന്ദസദനം, എം.ഇസ്മായിൽ, കെ.പി. വിജയൻ ,കെ പി രവീന്ദ്രൻ, ശ്രീജേഷ് , സോമൻ കൊളരാട്, നസീർ വീരോളി , ഷോന പുരുഷു എന്നിവർ പ്രസംഗിച്ചു.