സുൽത്താൻ ബത്തേരി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടക കേരള അതിർത്തി പ്രദേശമായ മൂലഹളയിൽ പരിശോധന കർശനമാക്കി. മൂലഹളയിൽ ഫോറസ്റ്റ്, പൊലീസ്, റവന്യു, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
ആർ.ടി.പി.സി.ആർനെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ മടക്കി അയയ്ക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലടക്കം യാത്രക്കാരുടെ കൊവിഡ് നെഗറ്റീവ് രേഖകൾ പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. സ്വകാര്യ വാഹനങ്ങളിലെത്തുന്നവരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഇതോടെ ദേശീയ പാതയിൽ യാത്രവാഹനങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. കർണാടകയിലേക്ക് പോകുന്ന ട്രാൻസ്‌പോർട്ട് ബസുകളിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.
ഫോട്ടോ--എംഎച്ച്
മൂലഹളയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നു.