കോഴിക്കോട്; കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി. കരുവശ്ശേരി കിഴക്കേടത്ത് ജിജി ഉമാനാഥൻ (48) നെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
18 കോൽ താഴ്ചയുള്ള വീട്ടിലെ കിണറ്റിൽ വീണ സ്ത്രീയെ സമീപവാസിയായ സുമേഷ് കിണറ്റിൽ ഇറങ്ങി കയർ കൊണ്ട് കെട്ടി തൂങ്ങി പിടിച്ചു നിൽക്കുകയായിരുന്നു.തുടർന്ന് വെള്ളിമാട്കുന്ന് ഫയർ ഫോഴ്സ് എത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) അബ്ദുൽ ഫൈസി, ഫയർമാൻ എം.ടി റാഷിദ്, രന്തി ദേവൻ, നിഖിൽ മല്ലിശ്ശേരി,പി. ഷാജി, പി.പി ഷൈലേഷ്, ഹോം ഗാർഡ്മാരായ സത്യനാഥൻ, പ്രദീപ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.