കോഴിക്കോട്: വൈറ്റ് വാട്ടർ കയാക്കിംഗിൽ കേരളത്തിന് ആദ്യ ദേശീയ മെഡൽ. വെങ്കല മെഡലാണ് കേരള ടീം നേടിയത്. ഭോപ്പാലിൽ നർമ്മദാ നദിയിൽ നടക്കുന്ന ഒമ്പതാമത് ദേശീയ കാനോയിംഗ് സ്ലാലം ചാമ്പ്യൻഷിപ്പിൽ കെ വൺ സീനിയർ ടീം ഇവന്റിൽ നിസ്തുൽ ജോസ്, നിഖിൽദാസ്, നിധിൻദാസ് എന്നിവരടങ്ങിയ ടീമാണ് മെഡൽ സ്വന്തമാക്കിയത്. പരിമിതമായ സാഹചര്യത്തിലും ശരിയായ പരിശീലന ഉപകരണങ്ങളുടെ അഭാവത്തിൽ കഠിന പ്രയത്നത്തിലൂടെയാണ് ഇവർ നേട്ടം കൊയ്തതത്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയിലായിരുന്നു പ്രാഥമിക പരിശീലനം. പിന്നീട് പോൾസൺ അറയ്ക്കൽ, ബെനീറ്റോ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയിൽ തുടർ പരിശീലനം നേടി. സിബി മാത്യുവിന്റെ പരിശീലനത്തിലാണ് ഇപ്പോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.