lockel
കരുവൻതുരുത്തി സർവിസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക്: കരുവൻതുരുത്തി സർവിസ് സഹകരണ ബാങ്ക് രജതജൂബിലിയോടനുബന്ധിച്ച് പുതിയ സംരംഭങ്ങൾക്ക് തുടക്കമായി. നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മ​ദ് റിയാസ് നിർവഹിച്ചു. സഹകരണ സ്ഥാപനങ്ങൾ സാമൂഹ്യപ്രതിബദ്ധതയുടെ മുഖമുദ്ര‌യാണെന്നും അവ ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്നും ​അദ്ദേഹം പറഞ്ഞു.

ഫറോക്ക് ബാങ്ക് മാൾ അങ്കണത്തിൽ ഒരുക്കിയ ചടങ്ങിൽ പ്രസിഡന്റ് കെ.എം.ബഷീർ അദ്ധ്യക്ഷനായിരുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ടി.ജയരാജൻ നീതി പോളിക്ലിനിക്കും ഡോ.വി പി സഹീർ സൗജന്യ മരുന്നുവിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. സി.ഷിജു, വിജയൻ പി. മേനോൻ, ടി.കെ.സേതുമാധവൻ, കെ.രാജീവ്, പി.ആർ.മധുസൂദനൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എൻ.രാജീവൻ സ്വാഗതവും സെക്രട്ടറി കെ.ഖാലിദ് ഷമീം നന്ദിയും പറഞ്ഞു.